കൊല്ലം ഡൽഹി പബ്ലിക് സ്കൂളിന് തിളക്കമാർന്ന നേട്ടം
Tuesday 07 February 2023 2:37 AM IST
കൊല്ലം: കൊച്ചിയിലും കോട്ടയത്തുമായി നടന് സ്റ്റേറ്റ് സ്ക്വാഷ് റാക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒരു ഗോൾഡും രണ്ട് സിൽവറും ഒരു ബ്രോൺസും നേടി ഡൽഹി പബ്ലിക് സ്കൂളിലെ കുട്ടികൾ എവറോളിംഗ് ട്രോഫി (രണ്ടാം സ്ഥാനം) കരസ്ഥമാക്കി. ജില്ലയെ പ്രതിനിധാനം ചെയ്ത് അണ്ടർ പതിനഞ്ച് ആൺകുട്ടികളുടെ വിഭാഗത്തിൽ ഭരത്.ജെ.രാജ് സ്വർണവും ഭാഗ്യ ശർമ വെള്ളിയും അണ്ടർ പതിനഞ്ച് പെൺകുട്ടികളുടെ വിഭാഗത്തിൽ അഫീസ അൻസിൽ അബ്ദുൾ റഹ്മാൻ വെള്ളിയും അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ അമൃതവർഷിണി വെങ്കലവും നേടി. വിജയികളെയും കോച്ച് അശ്വിൻ അനിലിനെയും സ്കൂൾ ഡയറക്ടർ ഡോ. ഹസൻ, പ്രിൻസിപ്പൽ അബക് ചാറ്റർജി, വൈസ് പ്രിൻസിപ്പൽ ജീന റേച്ചൽ തുടങ്ങിയവർ അഭിനന്ദിച്ചു.