വളക്കൂട്ടുകളുടെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു
Wednesday 08 February 2023 12:35 AM IST
കൊല്ലങ്കോട്: കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രത്തിന്റേയും മാതക്കോട് പാടശേഖര സമിതിയുടേയും കൂട്ടായ്മയിൽ ജൈവകൃഷി നല്ലകൃഷി രീതി പദ്ധതിയുടെ ഭാഗമായി വളക്കൂട്ടുകളുടെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. എലി നിയന്ത്രണത്തിനായി നാടൻ കൂട്ടുകൾ ഉപയോഗിച്ചുള്ള കേക്ക്, കളനിയന്ത്രണത്തിനായുള്ള ജൈവ കളനാശിനി, വിവിധ ജൈവ വള കൂട്ടുകൾ എന്നിവയുടെ വിതരണവും നിർമ്മാണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ ഉദ്ഘാടനം നിർവ്വഹിച്ചു.