ചെർപ്പുളശ്ശേരി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു

Wednesday 08 February 2023 12:05 PM IST

ചെർപ്പുളശ്ശേരി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം നമ്മുടെ സമൂഹത്തിലുണ്ടാക്കിയ മാറ്റം വലുതാണെന്ന് മന്ത്രി പറഞ്ഞു. പി.മമ്മിക്കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായി. വിരമിക്കുന്ന അദ്ധ്യാപകരായ എം.ഡി.ദാസ്, എം.ബാലകൃഷ്ണൻ, കെ.സത്യനാരായണൻ, ജി.രാജേഷ് എന്നിവർക്ക് യാത്രയയപ്പ് നൽകി.

നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സഫ്ന പാറക്കൽ, പ്രിൻസിപ്പൽ പി.അബ്ദുൾ സലീം, കൗൺസിലർമാരായ വി.ടി.സാദിഖ് ഹുസൈൻ, കെ.മിനി, വി.പി.ഷമീജ്, കെ.ടി.പ്രമീള, പി.വിഷണു, കെ.എം.ഇസ്ഹാഖ്, കെ.സൗമ്യ, ഡി.ഇ.ഒ.എസ് അനിത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.