വളർത്ത് മത്സ്യങ്ങളോട് പ്രിയം കൂടി

Wednesday 08 February 2023 3:04 AM IST

കൊച്ചി: കൊവിഡിനെ തുടർന്ന് തിലാപിയ പോലുള്ള വളർത്തുമത്സ്യങ്ങൾക്ക് പ്രിയം കൂടിയതായി പഠനം. കൊവിഡ് കാലത്ത് കടൽമീനുകളുടെ ലഭ്യത കുറഞ്ഞപ്പോഴാണ് കൃഷിചെയ്‌തെടുക്കുന്ന മീനുകൾക്ക് പ്രചാരം വർദ്ധിച്ചത്. കൊവിഡാനന്തരം കടൽമത്സ്യങ്ങൾ ധാരാളമായി ലഭ്യമായതിന് ശേഷവും വളർത്തുമീനുകളോടുള്ള ഇഷ്ടത്തിൽ കുറവുവന്നിട്ടില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനം പറയുന്നു.

കൊവിഡും സമുദ്രമത്സ്യമേഖലയും എന്ന വിഷയത്തിൽ സി.എം.എഫ്.ആർഐയിൽ നടന്ന ശില്പശാലയിലാണ് ഡോ. ശ്യാം എസ്.സലീമിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പ്രൊജക്‌ടിൽ നിന്നുള്ള ഈ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. ജെ.ജയശങ്കർ അദ്ധ്യക്ഷനായി.