അപ്പോളോയിൽ താക്കോൽദ്വാര ശസ്ത്രകിയ

Wednesday 08 February 2023 3:26 AM IST

അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ സ്ത്രീകൾക്കായി പ്രത്യേക താക്കോൽദ്വാര ശസ്ത്രക്രിയ (മിനിമലി ഇൻവേസീവ് ഗൈനക് സർജറി) യൂണിറ്റ് ആരംഭിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എലിസബത്ത് ജേക്കബും സീനിയർ ഗൈനക്ക് ലാപ്രോസ്കോപിക് സർജൻ ഡോ. ഊർമിള സോമനും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. ശസ്ത്രക്രിയ വേണ്ടുന്ന സങ്കീർണ രോഗങ്ങൾക്ക് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ മികച്ചഫലം രോഗികൾക്ക് ലഭിക്കുമെന്ന് ഡോ. എലിസബത്ത് പറഞ്ഞു. ദിവസവും ഡോ. ഊർമിളയുടെ സേവനം ലഭ്യമാണ്. സ്ത്രീരോഗങ്ങൾക്ക് താക്കോൽദ്വാര ശസ്ത്രക്രിയയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡോ. ഊർമിളയാണ് യൂണിറ്റിനെ നയിക്കുക.