ഗ്ളോബൽ എക്സ്‌പോ: മാലിന്യങ്ങൾ നീക്കംചെയ്‌തു

Wednesday 08 February 2023 2:32 AM IST

കൊച്ചി: ഗ്ളോബൽ എക്‌സ്‌പോയ്ക്ക് ഉപയോഗിച്ച പോളി എത്തിലിൻ പരസ്യ ബാനറുകൾ, അജൈവ പാഴ്‌വസ്തുക്കൾ എന്നിവ ഹരിത കർമസേന വഴി ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് പുനരുപയോഗത്തിന് കൈമാറി. ഉദ്ഘാടനം മേയർ എം.അനിൽകുമാർ നിർവഹിച്ചു. കേരള പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് അസോസിയേഷൻ വഴിയാണ് പുനരുപയോഗ പ്രക്രിയ. ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ പി.വി.ഗ്രീഷ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കെ.വി.തോമസ്, ശുചിത്വ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്‌കരൻ, നസീമ ഷാ, പ്രതീഷ്, അഡ്വ. ശശിധരൻ, രോഹിത്, സബിത തുടങ്ങിയവർ പങ്കെടുത്തു.