പ്രതിസന്ധി പരിഹരിക്കണം: എ.കെ.വി.എം.എസ്
Wednesday 08 February 2023 3:06 AM IST
കൊച്ചി: ക്വാറി സമരവും ഉത്പന്നങ്ങളുടെ വിലക്കയറ്റവും മൂലം നിർമ്മാണത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ ജില്ലായോഗം ആവശ്യപ്പെട്ടു. നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ നൽകണം. ബഡ്‌ജറ്റിലെ അശാസ്ത്രീയ നികുതിനിർദ്ദേശങ്ങൾ പിൻവലിക്കണം. ജില്ലാ പ്രസിഡന്റ് കെ.ആർ.ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ.അപ്‌സലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ.തമ്പി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പി.മോഹനൻ, ടി.എ.അരവിന്ദൻ, ശാരദ വിജയൻ, ടി.എസ്.സന്തോഷ് കുമാർ, കാർത്ത്യായനി തങ്കപ്പൻ എന്നിവർ സംസാരിച്ചു.