കല്യാൺ ജൂവലേഴ്‌സ് മൂന്നാംപാദ ലാഭം 148 കോടി

Wednesday 08 February 2023 1:53 AM IST
കല്യാൺ ജൂവലേഴ്‌സ്

തൃശൂർ: കല്യാൺ ജൂവലേഴ്‌സിന് ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ ആകമാന ലാഭം 148 കോടി. മുൻ വർഷത്തിലെ മൂന്നാം പാദത്തിനേക്കാൾ 13 കോടി വർദ്ധനവാണ് ലാഭത്തിലുണ്ടായത്. ആകെ വിറ്റുവരവ് അതേ കാലയളവിലെ 3435 കോടിയിൽ നിന്ന് 3884 കോടിയായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനമാണ് വളർച്ച. ഈ വർഷം മൂന്നാം പാദത്തിൽ എ​ബി​​​റ്റ്ഡ 327 കോടിയായിരുന്നെങ്കിൽ കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 299 കോടിയായിരുന്നു.

ഇ കോമേഴ്സ് വിഭാഗമായ കാൻഡിയറിന്റെ ഈ വർഷത്തെ മൂന്നാം പാദ വിറ്റുവരവ് 44 കോടിയാണ്. കഴിഞ്ഞ വർഷം അത് 47 കോടിയായിരുന്നു. ഈ പാദത്തിൽ കാൻഡിയർ 1.7 കോടി നഷ്ടം രേഖപ്പടുത്തിയപ്പോൾ കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 26 ലക്ഷം ലാഭത്തിലായിരുന്നു. ഈ കഴിഞ്ഞ മൂന്നാം പാദത്തിൽ ആറ് പുതിയ ഷോറൂമുകൾ കൂടി തുറന്നു. കമ്പനിക്ക് 2022 ഡിസംബർ 31ൽ ഇന്ത്യയിലും ഗൾഫിലുമായി 169 ഷോറൂമുകളുണ്ട്.

വിറ്റുവരവിന്റെ 16.5 ശതമാനം ഗൾഫിൽ

  • ഇന്ത്യയിലെ വിറ്റുവരവ്

3,219 കോടി

മുൻ വർഷത്തേത് 2,880

ആകമാന ലാഭം 133

മുൻ വർഷത്തേത് 118

  • ഗൾഫ് മേഖല

641 കോടി

കഴിഞ്ഞ വർഷം 515

ലാഭം 17

കഴിഞ്ഞ വർഷം 16

(മൂന്നാം പാദത്തിലെ പ്രകടനം) കോടിയിൽ

ഈ കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ പ്രവർത്തനം സംതൃപ്തി നൽകുന്നതായിരുന്നു. നിലവിലുള്ള പാദത്തിൽ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുനീങ്ങുന്നത്.

രമേശ് കല്യാണരാമൻ

എക്‌സിക്യൂട്ടീവ് ഡയറക്ടർ

കല്യാൺ ജൂവലേഴ്‌സ്