സ്വർണ വിലയിൽ വീണ്ടും വർദ്ധന
Wednesday 08 February 2023 1:51 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധന. പവന് 80 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 42,200 രൂപയിലെത്തി. ഒരു ഗ്രാമിന് 5,275 രൂപയാണ് വില. തിങ്കളാഴ്ച്ച ഒരു പവൻ സ്വർണത്തിന് 42,120 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിനായിരുന്നു ഏറ്റവും ഉയർന്ന വില. ഇത് പിന്നീട് കുത്തനെ ഇടിയുകയായിരുന്നു.
ഫെബ്രുവരി നാലു മുതൽ 41,920 രൂപയായിരുന്നു സ്വർണ വില. ഫെബ്രുവരി ഒന്നിന് 42, 400 ഉം രണ്ടിന് 42,880 മൂന്നിന് 42,480 രൂപയുമായിരുന്നു വില.