റിലയൻസ് ഡിജിറ്റൽ സാംസംഗ് ഗാലക്‌സി എസ് 23 സീരീസ് പുറത്തിറക്കി
Wednesday 08 February 2023 11:00 PM IST
മുംബയ്: പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയ്ലറായ റിലയൻസ് ഡിജിറ്റൽ സാംസങ്ങിന്റെ മുൻനിര സ്മാർട്ട്‌ഫോണുകളുടെ ഗാലക്‌സി എസ് 23 സീരീസ് അവതരിപ്പിച്ചു. ഗാലക്‌സി എസ് 23 അൾട്രാ, ഗാലക്‌സി എസ് 23+, ഗാലക്‌സി എസ് 23 എന്നിവയാണിതിലുള്ളത്. സാംസങ്ങുമായുള്ള പങ്കാളിത്തത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഏറെ ഗൗരവത്തോടെ കാണുന്നുവെന്നും റിലയൻസ് ഡിജിറ്റൽ ചീഫ് എക്‌സിക്യൂട്ടീവ് ബ്രയാൻ ബേഡ് പറഞ്ഞു. ഗാലക്‌സി എസ് 23 സീരിസിന്റെ പ്രീ ബുക്കിംഗിനും റിലയൻസ് ഡിജിറ്റലിൽ സൗകര്യമുണ്ട്. ഗാലക്സി എസ് സീരിസ് ഫോണുകൾ വാങ്ങുന്നവർക്ക് 2999 രൂപയുടെ ബ്ളൂടൂത്ത് വാച്ചും സൗജന്യമായി ലഭിക്കും. ഗാലക്സി എസ് 23 അൾട്രാ വാങ്ങുന്നവർക്ക് ഗാലക്സി വാച്ച് 4 ക്ളാസിക് , ഗാലക്സി ബഡ്സ് എന്നിവ 4999 രൂപയ്ക്ക് ലഭിക്കും. എല്ലാ മറ്റ് ഫോണുകൾക്കും 8000 രൂപ വരെ ബോണസും ലഭിക്കും. സാംസംഗ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം കാഷ് ബാക്കും ലഭിക്കും.