ബഡ്ജറ്റിനെതിരെ പ്രതിഷേധം
Wednesday 08 February 2023 12:18 AM IST
വടകര: പെട്രോൾ ഡീസൽ വിലയുടെ മേൽ സെസ് കൂടി ചേർത്ത് പാവപ്പെട്ടവരെ പിഴിയുന്ന ബഡ്ജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് കുറ്റപ്പെടുത്തി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ബഡ്ജറ്റ് നിർദേശങ്ങൾ പിൻവലിപ്പിക്കണമെന്നാവശ്യപ്പെട്ട് വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബഡ്‌ജറ്റ് വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടകര നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സനീദ് എ.വി അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അൻസീർ പനോളി സ്വാഗതവും ട്രഷറർ താഹ പാക്കയിൽ നന്ദിയും പറഞ്ഞു. സിറാജ് ആർ, മുനീർ പനങ്ങോട്ട്, ഷംസീർ വി പി, സഫീർ കെ കെ, യൂനുസ്, ഷാനിഷ്, അബ്ദുൽ ഗനി, അർഷാദ് കണ്ണൂക്കര എന്നിവർ നേതൃത്വം നൽകി.