നികുതി വിചാരണ സദസ് സംഘടിപ്പിച്ചു
Tuesday 07 February 2023 8:31 PM IST
കുറ്റ്യാടി: ഇടത് സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി തണ്ണീർപന്തലിൽ നികുതി വിചാരണ സദസ് സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. യൂനുസ് രാമത്ത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാസെക്രട്ടറി എം.പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സി.എ നൗഫൽ ,ഇ.പി സലീം, റഷാദ് വി.എം, പി.അബ്ദുറഹിമാൻ, കെ.മുഹമ്മദ് സാലി , ആർ.കെ റഫീഖ്, ഹാരിസ് ഇടവത്ത് ,പി.കെ കുഞ്ഞബ്ദുല്ല, പുത്തലത്ത് അസീസ്, ഷാഫി മേമുണ്ട, ലത്തീഫ് ചുണ്ട, മുഹമ്മദലി എം.കെ ,ഹാരിസ് എം, നജീബ്.വി.പി,ഷക്കീൽ വി.പി ,അൻവർ പൊന്നണ, സലാം കല്ലേരി , സലാം എൻ.കെ, അമീർ വട്ടപ്പൊയിൽ ,ഹസീബ്.എം ,ഷരീഫ് എം , അംജദ് കാട്ടിൽ , സിറാജ് കാട്ടിൽ , എന്നിവർ പ്രസംഗിച്ചു.