ഉജ്ജ്വലകൗമാരം പദ്ധതി ആരംഭിച്ചു

Wednesday 08 February 2023 12:27 AM IST
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഉജ്ജ്വല കൗമാരം പദ്ധതി ഇംഹാൻസ് ഡയരക്ടർ ഡോ.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കൗമാരക്കാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഉജ്ജ്വല കൗമാരം പദ്ധതി ആരംഭിച്ചു. ഇംഹാൻസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇംഹാൻസ് ഡയറക്ടർ ഡോ.പി. കൃഷ്ണകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അദ്ധ്യക്ഷയായി. ഡോ.സീമ, സാമൂഹ്യപ്രവർത്തകൻ കെ.ടി. ജോർജ് എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു, ജനപ്രതിനിധികളായ ബേബി സുന്ദർരാജ്, ബിന്ദു മുതിരക്കണ്ടത്തിൽ, ഗീത കാരോൽ, ബീന കുന്നുമ്മൽ, സുധ കാവുങ്കൽ പൊയിൽ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ.ടി രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.