വയോജനങ്ങളുടെ രാജ്ഭവൻ ധർണ ഇന്ന്
Wednesday 08 February 2023 12:57 AM IST
തിരുവനന്തപുരം: ട്രെയിൻ യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നും പെൻഷൻ തുക വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ വയോജനങ്ങൾ ഇന്ന് രാജ് ഭവന് മുന്നിൽ ധർണ നടത്തും. രാവിലെ 10.30ന് മുൻമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. മാനവീയം വീഥിയിൽ നിന്ന് പ്രകടനമായെത്തിയാണ് ധർണ നടത്തുകയെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ അറിയിച്ചു.