ബഡ്ജറ്റ്: ധനമന്ത്രിയുടെ മറുപടി ഇന്ന്

Wednesday 08 February 2023 12:58 AM IST

തിരുവനന്തപുരം: ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും. പെട്രോളിയം സെസിൽ ധനമന്ത്രി ഇളവ് പ്രഖ്യാപിക്കുമോയെന്ന് ആകാംക്ഷയുണ്ട്.

രണ്ട് രൂപ പെട്രോളിയം സെസ് ഏർപ്പെടുത്തിയതടക്കമുള്ള നികുതിനിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് നാല് പ്രതിപക്ഷ അംഗങ്ങൾ സഭാകവാടത്തിൽ സത്യഗ്രഹം തുടരുകയാണ് . ഇളവിന് സാദ്ധ്യതയില്ലെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങളും ഇടതുകേന്ദ്രങ്ങളും നൽകുന്നത്. ബഡ്ജറ്റ് ചർച്ചയിൽ ഭരണകക്ഷി അംഗങ്ങളെല്ലാം പെട്രോളിയം സെസിനെ ശക്തമായി പിന്തുണച്ചാണ് പ്രസംഗിച്ചത്. കേരളത്തിന്റെ വരുമാനമാർഗത്തിന് കേന്ദ്രം തടയിടുമ്പോൾ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താനാണ് സെസ് അടക്കമുള്ള നടപടികളെന്ന് സർക്കാർ വാദിക്കുന്നു.