ഗവ. എൻജിനിയറിംഗ് കോളേജിന് എൻ.ബി.എ അംഗീകാരം

Wednesday 08 February 2023 12:15 AM IST

കോഴിക്കോട്: ഗവ. എൻജിനിയറിംഗ് കോളേജിലെ ബി.ടെക്,എം.ടെക് പ്രോഗ്രാമുകൾക്ക് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരം ലഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. എ.ഐ.സി.റ്റി.ഇയുടെ നിർദ്ദേശത്തിൽ എൻ.ഐ.ടി,എെ.എെ.ടികളിൽ നിന്നുള്ള വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനാ ഫലമായാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. കോളേജിലെ അഞ്ച് ബി.ടെക് പ്രോഗ്രാമുകൾക്കും രണ്ട് എം.ടെക് പ്രോഗ്രാമുകൾക്കുമാണ് അക്രഡിറ്റേഷൻ ലഭ്യമായിരിക്കുന്നത്. നിലവിൽ എൻ.ഐ.ടി ഒഴികെ ഈ പദവി ലഭ്യമായ കേരളത്തിലെ രണ്ട് സർക്കാർ കോളേജുകളിൽ ഒന്നാണ് ഗവ. എൻജിനിയറിംഗ് കോളേജ്. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.പി.പി.സജിത്ത്,ഡോ.കെ.ഷാജി,ഡോ.ഇ.എസ്. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.