അമിത വേഗതയിൽ വന്ന കാർ മറ്റൊരു കാറിലിടിച്ച ശേഷം കത്തിയമർന്നു

Wednesday 08 February 2023 1:22 AM IST
കോട്ടൂളിക്ക് സമീപം അപകടത്തിൽ പെട്ട കാർ കത്തിയപ്പോൾ

കോഴിക്കോട്: അമിത വേഗതയിൽ വന്ന കാർ മറ്റൊരു കാറിലിടിച്ച ശേഷം കത്തിയമർന്നു. പനാത്ത് താഴം - കോട്ടൂളി റോഡിൽ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അമിതവേഗതയിൽ വന്ന ഡൽഹി രജിസ്ട്രേഷൻ ഹോണ്ട സിറ്റി കാർ മതലിലിൽ ഇടിച്ച ശേഷം എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ പൂർണമായും കത്തിയമർന്നു. ഇതിനിടെ സ്കൂട്ടറിൽ വന്ന ഒരാൾക്കും പരിക്കേറ്റു. കത്തിയ കാറിൽ അഞ്ചു പേരും എതിരെ വന്ന കാറിൽ നാലുപേരും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തകരായി. പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement