ഉമ്മൻചാണ്ടിയുടെ രോഗവിവരം നേതാക്കൾ ചർച്ച നടത്തി
Wednesday 08 February 2023 12:56 AM IST
തിരുവനന്തപുരം: നിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനുമായും മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, രമേശ് ചെന്നിത്തല എന്നിവരുമായും വിശദമായി സംസാരിച്ചു. ഡോക്ടർമാരുടെ അഭിപ്രായത്തിനനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് ധാരണ.