കേരളം ഭരിക്കുന്നത് നികുതി കൊള്ളക്കാർ : എം.ലിജു

Wednesday 08 February 2023 12:59 AM IST
സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റി​ലെ​ ​അ​മി​ത​ ​നി​കു​തി​വ​ർ​ദ്ധ​ന​വി​നെ​തി​രെ​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നടന്ന ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ച് ​ കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​യം​ഗം​ ​അ​ഡ്വ.​എം.​ലി​ജു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​ ഡി.​സി.​സി​ ​പ്ര​സി​ഡന്റ് ​പ്രൊഫ.​സ​തീ​ഷ് ​കൊ​ച്ചു​പ​റ​മ്പി​ൽ,​പ​ഴ​കു​ളം​ ​മ​ധു,​ പി.​മോ​ഹ​ൻ​ ​രാ​ജ്,​ പ​ന്ത​ളം​ ​സു​ധാ​ക​ര​ൻ,​അ​ഡ്വ.​എ​ ​സു​രേ​ഷ് ​കു​മാ​ർ,​ സാ​മു​വേ​ൽ​ ​കി​ഴ​ക്കു​പു​റം,​ വി​നീ​ത​ ​അ​നി​ൽ,​ വെ​ട്ടൂ​ർ​ ​ജോ​തി​പ്ര​സാ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം

പത്തനംതിട്ട : അമിത നികുതിയിലൂടെ കേരളത്തെ കൊള്ളയടിച്ച് സുഖിക്കുന്ന ധൂർത്ത് പുത്രന്മാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗം അഡ്വ.എം.ലിജു പറഞ്ഞു.

സംസ്ഥാന ബഡ്ജറ്റിലെ അമിത നികുതിക്കെതിരെ ഡി.സി.സി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധനകാര്യ മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയും വൈദഗ്ദ്ധ്യം ഇല്ലായ്മയും മൂലം കേരളം ഒരിക്കലും രക്ഷപെടാനാവാത്ത വിധം കടക്കെണിയിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും ഇതൊന്നും കാര്യമാക്കാതെ അവരുടെ ആർഭാടത്തിന് ആവശ്യമായ പണം നികുതിയിലൂടെ ഈടാക്കി ജനജീവിതം ദു:സഹമാക്കിയിരിക്കുകയാണെന്നും എം.ലിജു പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, ഡി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻരാജ്, മുൻമന്ത്രി പന്തളം സുധാകരൻ, കെ.പി.സി.സി സെക്രട്ടറി അഡ്വ.എൻ.ഷൈലാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, ഹരികുമാർ പൂതങ്കര, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, ടി.കെ.സാജു, കെ.കെ. റോയിസൺ, തോപ്പിൽ ഗോപകുമാർ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, വിനീതാഅനിൽ, എലിസബത്ത് അബു, ഷാം കുരുവിള, ജി.രഘുനാഥ്, കോശി പി.സഖറിയ, ബിജിലി ജോസഫ്, സുനിൽ എസ്.ലാൽ, എൻ.സി.മനോജ്, എം.എസ്.പ്രകാശ്, കാട്ടൂർ അബ്ദുൾസലാം, ലാലു ജോൺ, സജി കൊട്ടയ്ക്കാട്, ജോൺസൺ വിളവിനാൽ, കെ.ജാസിംകുട്ടി, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, നഹാസ് പത്തനംതിട്ട, പി.ജി.ദിലീപ് കുമാർ, ഷാനവാസ് പെരിങ്ങമല, എം.എ.സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു.