വാക്ക് ഇൻ ഇന്റർവ്യൂ

Wednesday 08 February 2023 12:01 AM IST

പത്തനംതിട്ട : നാഷണൽ ആയുഷ്മിഷൻ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ മൂന്ന് തസ്തികകളിലേക്ക് 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിചേരണം. മെഡിക്കൽ ഓഫീസർ : ഇന്റർവ്യൂ സമയം രാവിലെ 10ന്. യോഗ്യത ബി.എച്ച്.എം.എസ് , ഒഴിവ് ഒന്ന്, ഏകീകൃത ശമ്പളം 35,700, പ്രായപരിധി: 40 വയസ് കവിയരുത്. ആയുർവേദ തെറാപ്പിസ്റ്റ് മെയിൽ ആൻഡി ഫീമെയിൽ : ഇന്റർവ്യൂ സമയം രാവിലെ 11ന്. യോഗ്യത കേരള ഗവ.ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്. ഏകീകൃത ശമ്പളം 14,700, 40 വയസ് കവിയരുത്. യോഗ ഇൻസ്ട്രക്ടർ : ഇന്റർവ്യൂ സമയം ഉച്ചയ്ക്ക് 12ന്, ഒഴിവ് 14, പ്രായപരിധി : 50 കവിയരുത്. യോഗ്യത യോഗ പി ജി ഡിപ്ലോമ അംഗീകൃത സർവകലാശാലയിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റോ, എസ്.ആർ.സിയിൽ നിന്ന് യോഗ ടീച്ചർ പരിശീലന ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള യോഗ പിജി സർട്ടിഫിക്കറ്റോ, ബി.എൻ.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി (യോഗ), എം.ഫിൽ (യോഗ) സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 90 72 65 04 92.