മാവോയിസ്റ്റ് കേസ് വിചാരണ ഇന്നു മുതൽ

Wednesday 08 February 2023 12:09 AM IST

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് വിചാരണ എറണാകുളം എൻ.ഐ.എ പ്രത്യേക കോടതിയിൽ ഇന്ന് തുടങ്ങും. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ, സി.പി.ഉസ്മാൻ, വിജിത്ത് വിജയൻ എന്നിവരാണ് പ്രതികൾ. അലന്റെ ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ സമർപ്പിച്ച ഹർജിയിൽ കോടതി ഇന്നു വിധി പറയും. 2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ കോഴിക്കോട് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. മവോയിസ്റ്റ് ബന്ധം കണ്ടെത്തിയതോടെ അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.