തൊഴിൽമേള

Wednesday 08 February 2023 12:09 AM IST
തരംഗ് 23 തൊഴിൽ മേള എപിജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : തൊഴിൽ അന്വേഷകരാകാതെ തൊഴിൽ ദാതാക്കളാകുന്ന പുതിയ തലമുറയെ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം പി.കെ ബിജു പറഞ്ഞു.ഐ.എച്ച്.ആർ.ഡി തരംഗ് 23 സാങ്കേതിക സാംസ്‌കാരിക സംരംഭകത്വ മേളയുടെ ഭാഗമായി നടന്ന തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനത്തിന്റെ സമൂഹമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ രംഗം മുന്നേറുന്നത്. പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പുതിയ വിജ്ഞാന കേന്ദ്രങ്ങളാക്കുന്ന സമീപനം സാങ്കേതിക സർവകലാശാല ഏറ്റെടുത്തിട്ടുണ്ടെന്നും ബിജു പറഞ്ഞു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ.സ്മിതാധരൻ അദ്ധ്യക്ഷയായി. ജില്ല അസിസ്റ്റന്റ് വ്യവസായ ഓഫീസർ കെ.എൻ.അജയകുമാർ, ഡോ.ശ്രീകുമാർ, തരംഗ് 93 കൺവീനർ അജിത് സെൻ എന്നിവർ പ്രസംഗിച്ചു.