ഡി.വൈ.എഫ്.ഐ പ്രതിഷേധ ധർണ

Wednesday 08 February 2023 12:10 AM IST

തിരുവല്ല : അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, കേന്ദ്രസർക്കാരിന്റെ പൊതുമേഖല വില്പനയ്ക്കും സ്വകാര്യവത്കരണത്തിനും യുവജന വഞ്ചനയ്ക്കെതിരെയും ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ ധർണ നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാപ്രസിഡന്റ്‌ എം.സി.അനീഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, ഡി.വൈ.എഫ്.ഐ.ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രതീഷ് രാജ്, ബ്ലോക്ക്‌ ആക്ടിംഗ് സെക്രട്ടറി സോനു സോമൻ, കർഷക സംഘം ഏരിയ സെക്രട്ടറി അഡ്വ.ജെനു മാത്യു, ജില്ലാകമ്മിറ്റി അംഗം സോജിത് സോമൻ, ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി ജയന്തൻ എം.എം, ബിബിൻ ചാക്കോ എന്നിവർ സംസാരിച്ചു.