ബി.എം.എസ് പ്രതിഷേധം ഇന്ന്
Wednesday 08 February 2023 12:11 AM IST
കൊച്ചി: നികുതികൾ വർദ്ധിപ്പിക്കുകയും, പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം അധിക സെസ് ഏർപ്പെടുത്തുകയും ചെയ്ത സംസ്ഥാന ബഡ്‌ജറ്റിനെതിരെ ഇന്ന് സംസ്ഥാനവ്യാപകമായി ബി.എം.എസ് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. ജനങ്ങളെ ഞെക്കിക്കൊല്ലുന്ന നികുതി സമ്പ്രദായത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത് അറിയിച്ചു.