വിതരണം ചെയ്തു

Wednesday 08 February 2023 12:12 AM IST

ചെങ്ങന്നൂർ : 'ചിൽഡ്രൻ ഫോർ ആലപ്പി' നന്മ പദ്ധതി പ്രകാരമുള്ള വിഭവ സമാഹരണവും വിതരണവും കോട്ട എസ്.എൻ വിദ്യാപീഠം സ്‌കൂളിൽ നടന്നു. കുട്ടികളിൽ നിന്ന് വിഭവങ്ങൾ ശേഖരിച്ച് അതിദരിദ്രർക്ക് എത്തിക്കുന്ന പദ്ധതിയിൽ കുട്ടികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ ഏഴ് കുടുംബങ്ങൾക്ക് വിതരണം ചെയ്തു. പ്രിൻസിപ്പൽ പി.സഹദേവൻ, സുഭദ്രയ്ക്ക് നൽകി വിതരോണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രഭ.എസ്, കമ്മ്യൂണിറ്റി ഹെൽപ്പ് കോഓർഡിനേറ്റർ ലിജു ശശിധരൻ, സ്റ്റുഡന്റ് ഹെൽപ് ലീഡർ സഞ്ജയ്.എസ്, പി.ടി.എ പ്രസിഡന്റ് അഭിലിഷ് പി.എസ് എന്നിവർ പങ്കെടുത്തു. ഏഴ് കുടുംബങ്ങൾക്ക്, നിത്യോപയോഗ സാധനങ്ങൾ എല്ലാ മാസവും വിതരണം ചെയ്യും.