എം.എൽ.എമാരുടെ ഫോട്ടോഷൂട്ട് മാറ്റി
Wednesday 08 February 2023 12:13 AM IST
തിരുവനന്തപുരം: പ്രതിപക്ഷത്തെ നാല് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹസമരത്തിലായതിനാൽ ഇന്ന് നിശ്ചയിച്ചിരുന്ന സാമാജികരുടെ ഫോട്ടോ ഷൂട്ട് മറ്റൊരു ദിവസത്തേക്ക് മാറ്റി. ബഡ്ജറ്റിലെ നികുതിനിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് അംഗങ്ങൾ സമരത്തിലിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനോട് സഹകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകി. പ്രതിപക്ഷത്തിന്റെ കൂടി സൗകര്യാർത്ഥം മറ്റൊരു ദിവസത്തേക്ക് ഫോട്ടോ ഷൂട്ട് മാറ്റും. ഈ മാസം 28ന് ഫോട്ടോ ഷൂട്ട് നടത്താമെന്ന് പ്രതിപക്ഷം നിർദ്ദേശിച്ചതായി സൂചനയുണ്ട്.