ഭൂമി തരംമാറ്റൽ അപേക്ഷ: ലഭിച്ചത് 963.83 കോടി
Wednesday 08 February 2023 12:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷയിലൂടെ 2022 ഡിസംബർ 31വരെ 963.83 കോടി രൂപ സർക്കാർ ഖജനാവിലേക്ക് ലഭിച്ചതായി മന്ത്രി കെ.രാജൻ നിയമസഭയിൽ അറിയിച്ചു. 25സെന്റ് വരെ ഫീസ് ഈടാക്കാതെയും 25സെന്റിന് മുകളിൽ ന്യായവിലയുടെ 10ശതമാനം ഈടാക്കിയാണ് തരംമാറ്റം നടത്തുന്നത്. ഓൺലൈൻ അപേക്ഷകൾ ആറ് മാസത്തിനകം തീർപ്പുകൽപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.