കില​- അസാപ്പ് ധാരണാപത്രം ഒപ്പുവച്ച് ഓപ്പൺ യൂണി.

Wednesday 08 February 2023 1:21 AM IST

കൊല്ലം: വിവിധ കോഴ്സുകൾ ആരംഭിക്കുന്നതിന് കിലയുമായും അസാപ്പുമായും ധാരണാപത്രം ഒപ്പുവച്ച് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി.അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട പഠനവും പരിശീലനവുമാകും കിലയുമായി ചേർന്ന് നടത്തുക.തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ, പഠനമേഖലയിൽ തത്പരരായ ഗവേഷക വിദ്യാർത്ഥികൾ എന്നിവർക്കുള്ള കോഴ്സുകളാകും നടത്തുക.

സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനവും പരിശീലനവുമാകും അസാപ്പുമായി ചേർന്ന് നടത്തുക.മന്ത്രിമാരായ ഡോ.ആർ.ബിന്ദു,എം.ബി.രാജേഷ്,ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.പി.എം.മുബാറക് പാഷ,കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ, അസാപ്പ് കേരള സി.ഇ.ഒ ഡോ. ഉഷ ടൈറ്റസ്, ഓപ്പൺ യൂണി. പ്രോ വൈസ് ചാൻസലർ ഡോ.എസ്.വി.സുധീർ, രജിസ്ട്രാർ ഡോ. ഡിംപി.വി.ദിവാകരൻ, അസാപ്പ് ഹെഡ് വി.വി.വിജിൽകുമാർ,സിൻഡിക്കേറ്റ് അംഗങ്ങളായ,ഡോ.ടി.എം.വിജയൻ, ഡോ.എ.പസിലത്തിൽ, ഡോ.എം.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.