കാൻസർ ബോധവത്കരണം നടത്തി 

Wednesday 08 February 2023 12:26 AM IST

തിരൂരങ്ങാടി: കൊളപ്പുറം സൗത്ത് ദോസ്താന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കീഴിൽ

കൊളപ്പുറം ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കാൻസർ സെമിനാർ വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നാസർ ക്ളാസെടുത്തു. ദോസ്താനക്ലബ്ബ് വൈസ് പ്രസിഡന്റ് യു. ലുകൈഫ്‌ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ,​ ദോസ്താന ക്ലബ്ബ് സെക്രട്ടറി ഇ. ഷഫീഖ്,​ ബ്ലോക്കംഗം സഫീർ ബാബു, വാർഡംഗം സജ്ന അൻവർ , സ്കൂൾ എച്ച്.എം സുലൈഖ, പി.ടി.എ പ്രസിഡന്റ് ഷറഫുദ്ധീൻ, പി.ടി.എ വൈസ് പ്രസിഡന്റ് റിയാസ് കല്ലൻ, എൻ. അബ്ദു, അദ്ധ്യാപകരായ ഗഫൂർ, വികാസ്, ശൈലേഷ്, ജീഷ്‌മ,സിജി,സുമയ്യ,രേഖ, മിൻഷ തുടങ്ങിയവർ പ്രസംഗിച്ചു