തൊഴിൽ പരിശീലന ശിൽപ്പശാല

Wednesday 08 February 2023 12:29 AM IST

വളാഞ്ചേരി: പൂക്കാട്ടിരി സഫാ ആർട്സ് ആന്റ് സയൻസ് കോളേജിൽ തൊഴിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിന്റെ ഭാഗമായായിരുന്നു ശിൽപ്പശാല. കോളേജ് ഹാളിൽ നടന്ന ശിൽപ്പശാല പ്രിൻസിപ്പൽ ഡോ. പി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ പി.കെ. അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നാക് കോർഡിനേറ്റർ കെ.സി. നിയാസലി, വിവിധ പഠന വകുപ്പ് തലവൻമാരായ ഫായിസ്, ടി.കെ. സുഭാഷ്, പി.ആസിയ, അസ്ലം, സാപ് കോ ഓർഡിനേറ്റർ വി.പി. ഷഹന എന്നിവർ പ്രസംഗിച്ചു.