മൂന്നാഴ്ചക്കിടെ 250ലേറെ റാങ്ക് പട്ടികകളുമായി പി.എസ്.സി

Wednesday 08 February 2023 12:55 AM IST

തിരുവനന്തപുരം; അർഹതാ പട്ടികകളും,അന്തിമ പട്ടികകളും ഉൾപ്പെടെ

മൂന്നാഴ്ചക്കിടെ 250 ലധികം റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച് ഉദ്യോഗാർത്ഥികളെ വിസ്മയിപ്പിക്കുകയാണ് പി.എസ്.സി. നിയമനങ്ങൾക്കുള്ള അഡ്വൈസ് മെമ്മോ തയ്യാറാക്കുന്നതിൽ കൂടി ഈ വേഗതയും,കാര്യക്ഷമതയും ഉണ്ടാവുമെന്നാണ്

അവരുടെ പ്രതീക്ഷ.

ആറ് ഘട്ടമായി നടത്തിയ പത്താം ക്ലാസ് വരെ അടിസ്ഥാന യോഗ്യതയുള്ള നൂറിലേറെ

തസ്തികകളിലെ പ്രാഥമിക പരീക്ഷകളുടെ അർഹതാ പട്ടിക പ്രസിദ്ധീകരിക്കലാണ് ധൃതഗതിയിൽ പുരോഗമിക്കുന്നത്. ഫെബ്രുവരിക്കകം എല്ലാ തസ്തികകളുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം. കമ്പനി/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ബെവ്കോ എൽ.ഡി.സി. (തസ്തികമാറ്റം) തുടങ്ങിയവയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.ഇതിൽ ഭൂരിഭാഗവും പ്രാഥമിക പൊതുപരീക്ഷകളെ തുടർന്നുള്ള അർഹതാ പട്ടികകളാണ്. സമയബന്ധിതമായി ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാനും പുതിയ പരീക്ഷാ തീയതികളും സിലബസും മെല്ലെപ്പോക്കില്ലാത്ത വിധം പ്രഖ്യാപിക്കാനുമുള്ള നടപടി സമീപകാലത്തൊന്നും പി.എസ്.സിയിൽ കണ്ടിട്ടില്ല. പുതിയ ചെയർമാൻ ഡോ .എം. ആർ. ബൈജു ചുമതലയേറ്റ ശേഷമുള്ള പ്രവർത്തനത്തിലെ മാറ്റം കമ്മീഷൻ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ കുടി ശുഭ സൂചനയാണ്

ചെയർമാന്റെ മേൽനോട്ടത്തിൽ ,സബ്കമ്മിറ്റികളുടെ ചെയർമാൻ പദവിയും ജില്ലകളുടെ ചുമതലയും വഹിക്കുന്ന പി.എസ് .സി മെമ്പർമാർ കാണിക്കുന്ന താത്പര്യം കമ്മീഷന്റെ പ്രവർത്തനത്തിൽ കാര്യമായ മാറ്റം കൊണ്ടുവന്നു..സാധാരണ,രണ്ടോ,മൂന്നോ മാസം മുൻപ് പരീക്ഷാത്തീയതിയും സിലബസും പ്രഖ്യാപിക്കാറുള്ള പി.എസ് .സി, പൊതു പ്രാഥമിക പരീക്ഷയുടെ ഫലം വരും മുൻപ്വ മുഖ്യ പരീക്ഷയുടെ തീയതിയും സിലബസും പ്രഖ്യാപിച്ചു. ഏഴെട്ടു മാസം മുൻപ് പരീക്ഷാത്തീയതിയും സിലബസും പ്രഖ്യാപിക്കുന്നത് ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സഹായകരമാണ്.

Advertisement
Advertisement