കേരളത്തിന് ഇന്നിംഗ്സ് ജയം

Tuesday 07 February 2023 11:56 PM IST

തിരുവനന്തപുരം : മംഗലപുരത്തു നടന്ന കേണൽ സി.കെ നായ്ഡു ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഹൈദരാബാദിനെ ഇന്നിംഗ്സിനും 95 റൺസിനും തോൽപ്പിച്ച് കേരളം. ആദ്യ ഇന്നിംഗ്സിൽ 490 റൺസടിച്ച കേരളത്തിനെതിരെ ഹൈദരാബാദ് ഒന്നാം ഇന്നിംഗ്സിൽ 225 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 170 റൺസിനും ആൾഒൗട്ടാവുകയായിരുന്നു. കേരളത്തിനായി സച്ചിൻ സുരേഷ്(159), ആനന്ദ് കൃഷ്ണൻ (114) എന്നിവർ സെഞ്ച്വറികളും ഷോൺ റോജർ (84), വരുൺ നായനാർ(59), അഖിൽ സ്കറിയ (55) എന്നിവർ അർദ്ധസെഞ്ച്വറികളും നേടി. ഇരു ഇന്നിംഗ്സുകളിലുമായി അഖിൻ സത്താർ ഏഴുവിക്കറ്റുകളും അഖിൽ സ്കറിയ അഞ്ചുവിക്കറ്റുകളും നേടി.