മെമുവിന് നിയന്ത്രണം
Wednesday 08 February 2023 12:13 AM IST
തിരുവനന്തപുരം: അമ്പലപ്പുഴ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ഏതാനും ദിവസത്തേക്ക് മെമു ട്രെയിനിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് കൊല്ലത്തുനിന്ന് രാത്രി 9.15ന് പുറപ്പെടുന്ന എറണാകുളം മെമു ഇന്നും 21, 22തീയതികളിൽ കായംകുളം വരെയും കൊല്ലത്തുനിന്ന് രാവിലെ 8ന് പുറപ്പെടുന്ന എറണാകുളം മെമു 15ന് കോട്ടയം വരെയുമായിരിക്കും സർവീസ് നടത്തുക. മടക്ക സർവീസ് വൈകിട്ട് 3ന് കോട്ടയത്ത് നിന്നായിരിക്കും. നിലമ്പൂർ റോഡിൽ നിന്ന് കോട്ടയത്തേക്കുള്ള എക്സ്‌പ്രസ് 16,17തീയതികളിൽ എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള പ്രതിദിന സൂപ്പർഫാസ്റ്റ് 16ന് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴയിൽ സ്റ്റോപ്പും ഉണ്ടാകും.