ചാത്തന്നൂർ സുരേഷ് കുമാർ നിര്യാതനായി
Wednesday 08 February 2023 12:54 AM IST
ചാത്തന്നൂർ: കവിയും മുൻ പഞ്ചായത്ത് ഡയറക്ടറുമായ ഹരിപത്മത്തിൽ ചാത്തന്നൂർ സുരേഷ് കുമാർ (62) നിര്യാതനായി, ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സുരേഷ് ചാസു എന്ന ചുരുക്കപ്പേരിലാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. ശേഷക്രിയ,കരിഉത്രാടം,അപ്പുണ്ണി തുടങ്ങിയവയാണ് കവിതാസമാഹാരങ്ങൾ. ഭാര്യ: ഷീല (എ.ഡി.സി, എം.ജി.എൻ.ആർ.ഇ.ജി.എസ് സ്റ്റേറ്റ് മിഷൻ). മക്കൾ: അനന്തപത്മനാഭൻ, ഹരികൃഷ്ണൻ. സഞ്ചയനം 11ന് രാവിലെ 7ന് .