സംസ്ഥാന കഥകളി പുരസ്കാരം പ്രഖ്യാപിച്ചു

Wednesday 08 February 2023 1:00 AM IST

തിരുവനന്തപുരം: കഥകളി,കേരളീയ വാദ്യകല,കേരളീയ നൃത്തനാട്യ കലാരൂപങ്ങൾ എന്നിവയിൽ സമഗ്ര സംഭാവനകൾ നൽകിയ മുതിർന്ന കലാകാരന്മാരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന കഥകളി പുരസ്‌കാരം,പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം,കേരളീയ നൃത്തനാട്യ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളുടെ 2021,22 വർഷങ്ങളിലെ ജേതാക്കളെ പ്രഖ്യാപിച്ചു.2021: കഥകളി പുരസ്‌കാരം-കലാനിലയം രാഘവൻ (കഥകളി),പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം-കാക്കയൂർ അപ്പുക്കുട്ടൻ മാരാർ (ഇടയ്ക്ക),കേരളീയ നൃത്തനാട്യ പുരസ്‌കാരം-കലാമണ്ഡലം കെ.പി. ചന്ദ്രിക (മോഹിനിയാട്ടം).2022: കഥകളി പുരസ്‌കാരം-കലാമണ്ഡലം രാംമോഹൻ (ചുട്ടി),പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം-പുലാപ്പറ്റ ബാലകൃഷ്ണൻ (മദ്ദളം),കേരളീയ നൃത്തനാട്യ പുരസ്‌കാരം-അരവിന്ദ പിഷാരടി (കൃഷ്ണനാട്ടം).ഒരു ലക്ഷം രൂപയും കീർത്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ.