ചാത്തന്നൂർ പഞ്ചായത്തിൽ തൊഴിൽസഭ ശില്‌പശാല
Wednesday 08 February 2023 1:07 AM IST
ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ ശില്പശാല നടന്നു. കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാല വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അമൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
തൊഴിൽ സംരംഭകരെയും തൊഴിലന്വേഷകരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സാദ്ധ്യതകളെ ഫലപ്രഥമായി പ്രാവർത്തികമാക്കുന്നതിനുള്ള പഞ്ചായത്തുതല പ്രക്രിയയാണ് തൊഴിൽ സഭകൾ. കില റിസോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. ബ്ലോക്ക് കോ-ഓർഡിനേറ്റർ ഡി.സുധീന്ദ്രബാബു ക്ലാസ്സെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.ശശിധരൻ, ആർ.രാധാകൃഷ്ണൻ, ജി.രാജശേഖരൻ, ഷൈനി ജോയ്, ബി.ലൈല, രമ്യ മോഹൻ തുടങ്ങിയവർ സംസാരിച്ചു.