ഇന്ധന സെസ് കുറയുമോയെന്ന് ഇന്നറിയാം, ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയിൽ ധനമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കും

Wednesday 08 February 2023 7:46 AM IST

തിരുവനന്തപുരം: ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും. പെട്രോളിയം സെസിൽ ധനമന്ത്രി ഇളവ് പ്രഖ്യാപിക്കുമോയെന്ന് ഇന്നറിയാം. ഇന്ന് മൂന്നുമണിയോടെയാണ് ബഡ്‌ജറ്റിന്റെ പൊതുചർച്ചയിന്മേൽ കെ എൻ ബാലഗോപാൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്.

രണ്ട് രൂപ പെട്രോളിയം സെസ് ഏർപ്പെടുത്തിയതടക്കമുള്ള നികുതിനിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് നാല് പ്രതിപക്ഷ അംഗങ്ങൾ സഭാകവാടത്തിൽ സത്യഗ്രഹം തുടരുകയാണ്. ഈ സാഹചര്യത്തിൽ സെസ് രണ്ട് രൂപയിൽ നിന്ന് ഒരു രൂപയാക്കി കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിന് കിട്ടും എന്നാണ് ഇടതുമുന്നണിയിലെ ചർച്ചകൾ.

ഇളവിന് സാദ്ധ്യതയില്ലെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങളും ഇടതുകേന്ദ്രങ്ങളും നൽകുന്നത്. ബഡ്ജറ്റ് ചർച്ചയിൽ ഭരണകക്ഷി അംഗങ്ങളെല്ലാം പെട്രോളിയം സെസിനെ ശക്തമായി പിന്തുണച്ചാണ് പ്രസംഗിച്ചത്. കേരളത്തിന്റെ വരുമാനമാർഗത്തിന് കേന്ദ്രം തടയിടുമ്പോൾ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താനാണ് സെസ് അടക്കമുള്ള നടപടികളെന്ന് സർക്കാർ വാദിക്കുന്നു. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് ശക്തമായി എതിർക്കുകയാണ്. സെസ് നില നിലനിർത്തി ഭൂമിയുടെ ന്യായവില വർദ്ധന 20 ശതമാനത്തിൽ നിന്ന് പത്താക്കി കുറയ്ക്കുന്നതും സർക്കാരിന്റെ ആലോചനയിലുണ്ട്,

Advertisement
Advertisement