തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കി,അപകടം പരിശീലന പറക്കലിനിടെ

Wednesday 08 February 2023 1:26 PM IST

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ഫ്ളൈയിംഗ് ക്ളബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. റൺവേയ്ക്ക് പുറത്തേയ്ക്കാണ് വിമാനം ഇറക്കിയത്.