കേരളത്തിൽ പഠിക്കുന്നവർക്ക് പാർട്ട് ടൈം ജോലി നടപ്പാക്കും; മലയാളി വിദ്യാർത്ഥികളുടെ വിദേശത്തേയ്ക്കുള്ള ഒഴുക്ക് പഠിക്കാൻ വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി

Wednesday 08 February 2023 3:28 PM IST

തിരുവനന്തപുരം: വിദേശത്തേയ്ക്ക് പഠനത്തിനും ജോലിയ്ക്കുമായി കേരളത്തിലെ വിദ്യാർത്ഥികൾ പോകുന്നതിനെ പറ്റി പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.

'വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ഇങ്ങോട്ട് കൊണ്ടുവരാനും, കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും ശ്രമിക്കും. കേരളത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ലഭിക്കുന്ന തരത്തിൽ കരിക്കുലം പരിഷ്കരണം നടപ്പാക്കും. കോളേജിലെ പരീക്ഷാ ഫലം വൈകുന്നത് തടയാൻ സോഫ്റ്റ്‌വെയർ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.'- മന്ത്രി അറിയിച്ചു.