കാനനയാത്ര നടത്തി
Thursday 09 February 2023 12:58 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ്, സൗഹൃദ ക്ലബ് വിദ്യാർത്ഥികൾ കവിളുപാറ ആദിവാസി കോളനി സന്ദർശിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം വാർഡംഗം രേഷ്മ അഭിലാഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷെറീന അദ്ധ്യക്ഷയായി.
ഊരു മൂപ്പൻ ആർ.കൃഷ്ണൻ, മംഗലംഡാം സ്റ്റേഷനിലെ സി.പി.ഒ.മാരായ ജിതേഷ്, സജ്ന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.സരിൻ, ഷെറീന, സ്‌നേഹ പ്രസംഗിച്ചു. 35 കുടുംബങ്ങൾക്ക് വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങളും നിർമ്മിച്ച സോപ്പുകളും വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ഊരുമൂപ്പനൊപ്പം കാട് ചുറ്റിക്കണ്ടു.