കൂൺ ഡാ കൂൺ സെമിനാറും എക്‌സിബിഷനും
Thursday 09 February 2023 1:38 AM IST
കൊച്ചി: തേവര സേക്രട്ട് ഹാർട്ട് കോളേജിൽ 13ന് 'കൂൺ ഡാ കൂൺ' സെമിനാറും എക്‌സിബിഷനും നടത്തും. കൂണിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വില്പനയും ഉണ്ടാകും. 9.30ന് മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ അദ്ധ്യക്ഷത വഹിക്കും. ഷെഫ് സുരേഷ് പിള്ള ഉദ്ഘാടനം നിർവഹിക്കും. മാനേജ്മന്റ് കൺസൽട്ടന്റ് പി. പ്രേംചന്ദ്, ഹോർട്ടികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം, ബോട്ടണി ഡിപ്പാർട്ടമെന്റ് മേധാവി ജിബി കിരൺ, ഡോ.എം. ജിനു, ടി.ജെ. തങ്കച്ചൻ, എ.വി. മാത്യു, എലിസബത്ത് ജോസഫ്, ഷൈജി തങ്കച്ചൻ എന്നിവർ സംസാരിക്കും.