അങ്കണവാടി അദ്ധ്യാപകർക്ക് ആയുർവേദ കോളജിൽ പരി​ശീലനം

Thursday 09 February 2023 1:59 AM IST
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി ട്രെയിനിങ്ങ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: സർക്കാർ ആയുർവേദ കോളേജ് ബാല ചികിത്സ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുളന്തുരുത്തി അഡിഷണൽ ഐ.സി.ഡി.എസ് നു കീഴിലുള്ള 60 അങ്കണവാടി അദ്ധ്യാപകർക്ക് പരി​ശീലനം നൽകി. കുട്ടികളിലെ ശാരീരിക-മാനസിക-സ്വഭാവ-പഠന വൈകല്യങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിന് വേണ്ടിയുള്ള മാർഗരേഖ ക്ലാസുകൾക്ക് ബാലചികിത്സാ വിഭാഗത്തിലെ ഡോക്ടർമാർ നേതൃത്വം നൽകി.

നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.ഡി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഡോ. മിനി എസ്. മുരളീധർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ.ആർ. രാജേഷ്, സൂപ്രണ്ട് ഡോ. എം.എം അബ്ദുൾ ഷുക്കൂർ, ഡോ. സിമി രവീന്ദ്രൻ, ഡോ. ആൻസ് മരിയ, കോളേജ് യൂണിയൻ ചെയർപേഴ്സൺ അനീഷ എന്നിവർ സംസാരിച്ചു.