ഇന്ത്യൻ കുടുംബത്തോട് നന്ദിപറഞ്ഞ് ബിനാലെയിൽ മ്യാൻമാർ കലാകാരി

Thursday 09 February 2023 1:55 AM IST
ബിനാലെയിലെ മിൻ മ മയിംഗിന്റെ കലാസൃഷ്‌ടി ആസ്വദിക്കുന്നവർ

കൊച്ചി: 2021ലെ മ്യാൻമർ പ്രക്ഷോഭ കാലത്ത് പട്ടാളതടങ്കലിൽ നിന്നു തന്നെ രക്ഷിച്ചത് ഇന്ത്യൻ കുടുംബമാണെന്നും സ്വന്തം വീടി​ന്റെ സുരക്ഷിതത്വം കൊച്ചി നൽകുന്നുവെന്നും ബിനാലെയിൽ പങ്കെടുക്കുന്ന സമകാലീന കലാകാരി മിൻ മ മയിംഗ് പറഞ്ഞു. പട്ടാള അട്ടിമറിക്കുശേഷം അമേരിക്കയിലേക്ക് പലായനം ചെയ്ത ഇവർ കഴിഞ്ഞ ദിവസമാണ് ഇവിടെയെത്തിയത്.

മ്യാൻമറിൽ കലാപ്രവർത്തകരെ പട്ടാളം തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന കാലത്ത് എട്ടു പേരടങ്ങുന്ന സംഘം അഭയം തേടി ഒരു ബഹുനില കെട്ടിടത്തിലെത്തി. പല വാതിലുകളിലും മുട്ടിയെങ്കിലും ഒരു ഇന്ത്യൻ കുടുംബമാണ് പ്രവേശനം നൽകിയത്. അവർ നൽകി​യ പൊട്ടും ഇന്ത്യൻ വേഷവും ആണ് അന്നത്തെ പട്ടാളക്കാർ റെയ്ഡി​ൽ നി​ന്ന് രക്ഷപെടുത്തി​യതെന്ന് മിൻ മ മയിംഗ് പറഞ്ഞു. രണ്ടു പ്രോജക്ടുകളാണ് ഫോട്ടോഗ്രാഫറായ മിൻ മ മയിംഗി​ന്റേതായി ബിനാലെയിൽ ഉള്ളത്.

Advertisement
Advertisement