വ്യാപാരി വ്യവസായി ഏരിയ സമ്മേളനം
Thursday 09 February 2023 1:00 AM IST
കളമശേരി: വ്യാപാരി വ്യവസായി സമിതി കളമശേരി ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ് ടി.ഐ .ജലീൽ അദ്ധ്യക്ഷനായി. ജോളി പൊള്ളയിൽ, സിറാജുദീൻ മാലേത്ത്, സി.കെ. ജലീൽ, അഡ്വ. ഷിഹാബ് എം.എം, ഷിഹാബ് അലമുറ്റം, സി.എം. അബ്ദുൽ വാഹിദ്, ആസാദ് ചേരാനല്ലൂർ, റോബിൻ വൻനിലം തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സിറാജുദീൻ മാലേത്ത് (പ്രസിഡന്റ്), മാഹിൻ മലയിൽ, അശോകൻ കുതിരവട്ടം (വൈസ് പ്രഡിഡണ്ടുമാർ), ടി.ഐ. ജലീൽ (സെക്രട്ടറി), അഡ്വ. ഷമീർ അലി, ശിഹാബ് ആലുമുറ്റം (ജോയിന്റ് സെക്രട്ടറിമാർ), ജോളി പൊള്ളയിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.