ചട്ടമ്പിസ്വാമി സാഹിത്യ പുരസ്കാരം ഡോ. ജയപ്രകാശ് ശർമയ്ക്ക്
Thursday 09 February 2023 1:46 AM IST
തൃപ്പൂണിത്തുറ: ചട്ടമ്പിസ്വാമി സാഹിത്യ അക്കാഡമിയുടെ 2022 ലെ "സർഗ തൂലിക പുരസ്കാരം" ഡോ. ജയപ്രകാശ് ശർമ്മ രചിച്ച "സാധകന്റെ വെളിപാടുകൾ" എന്ന പുസ്തകത്തിന് ലഭിച്ചു. 12ന് കോഴിക്കോട് പാളയം അളകാപുരിയിൽ നടക്കുന്ന മന്ത്രി അഹമ്മദ് ദേവർ കോവിൽ പുരസ്കാരം സമർപ്പിക്കും. ചട്ടമ്പിസ്വാമി സാഹിത്യ അക്കാഡമി പ്രസിഡന്റ് വിഷ്ണുലോകം വിനോദ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, സാഹിത്യകാരമാരായ പി.ആർ. നാഥൻ, വി.ആർ സുധീഷ്, ജഗന്മയൻ ചന്ദ്രപുരി, എം.എ. സേവ്യർ, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, ബിനു വണ്ടൂർ, സജി ശർമ എന്നിവർ പങ്കെടുക്കും.