സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു
Thursday 09 February 2023 12:12 AM IST
കുന്ദമംഗലം: പഠന നിലവാരത്തിലും പ്രാഥമിക സൗകര്യങ്ങളിലും മികവിന്റെ സംസ്ഥാന അവാർഡുകൾ നേടിയ മാക്കൂട്ടം എ എം യു പി സ്ക്കൂളിൽ പി.ടി.എകമ്മിറ്റിയുടെ സഹകരണത്തോടെ നിർമ്മിച്ച സയൻസ്, മാത്തമറ്റിക്സ്, സോഷ്യൽ ലാബുകളുടെ ഉദ്ഘാടനം കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ പ്രൊഫ. കല്യാൺ ചക്രവർത്തി, കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ, വാർഡ് മെമ്പർ യു.സി.ബുഷ്റ എന്നിവർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠന സൗകര്യത്തിനായി മിനിമ്യൂസിയവും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് എ.കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു. ഡോ.പി അഖിലേഷ് മോട്ടിവേഷൻ ക്ലാസ് നടത്തി. എം.പി.ടി.എ പ്രസിഡന്റ് ടി.കെ.സൗദ, സി.കെ.സൗദാബീവി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. എച്ച്.എം അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു.