ബോധവത്കരണ ക്ലാസ്
Thursday 09 February 2023 12:18 AM IST
കൊല്ലങ്കോട്: നെഹ്റു യുവകേന്ദ്ര, ആശ്രയം റൂറൽ ഡെവലെപ്‌മെന്റ് സൊസൈറ്റിയുമായി സഹകരിച്ച് 'സേഫർ ഇന്റർനെറ്റ് ഡേ'യുടെ ഭാഗമായി ബോധവൽക്കരണം നടത്തി. ആശ്രയം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ദേവീദാസൻ വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി അംഗം പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ വി.ബിന്ദു, ബി.ഉജേഷ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. ആശ്രയം സൊസൈറ്റി ജോയിന്റ് സെക്രട്ടറി നീന ഭരത്, പി.എം.ലൗന, എം.ആർ.ജിതേഷ്, അഭിലാഷ് മാങ്ങോട്, അഗ്‌നേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.