കൊച്ചിയിലെ രണ്ടാം മൈജി ഫ്യൂച്ചർ സ്‌റ്റോർ വൈപ്പിനിൽ

Thursday 09 February 2023 3:05 AM IST

 ഉദ്ഘാടനം 11ന് ഹണിറോസ് നിർവഹിക്കും

കോഴിക്കോട്: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ കൊച്ചിയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചർ സ്‌റ്റോർ വൈപ്പിനിൽ 11ന് രാവിലെ 10ന് തുറക്കും. ചലച്ചിത്രതാരം ഹണിറോസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആകർഷക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എ.സി., കിച്ചൻ അപ്ളയൻസസ്, ടിവി, മൊബൈൽഫോൺ, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്‌റ്റം, സ്മാർട്ട്‌വാച്ച്, ഡിജിറ്റൽ ആക്‌സസറീസ് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഷോറൂമിൽ അണിനിരത്തുന്നത്. മികച്ച വിലക്കുറവും വില്പനാനന്തര സേവനവും മൈജി ഉറപ്പുനൽകുന്നു.

മൈജി സൂപ്പർ ഇ.എം.ഐ., എക്‌സ്‌ചേഞ്ച് ഓഫർ, എക്‌സ്‌റ്റൻഡഡ് വാറന്റി, പ്രൊട്ടക്‌ഷൻ പ്ളാനുകൾ, ലോയൽറ്റി പ്രോഗ്രാം, മൈജി കെയർ തുടങ്ങിയ സേവനങ്ങളും മികവാണ്.

17 വർഷം, 100ലേറെ ഷോറൂമുകൾ

മൈജി പ്രവർത്തനമാരംഭിച്ചിട്ട് മധുരപ്പതിനേഴ് വർഷങ്ങൾ പിന്നിട്ടു. കോഴിക്കോട്ട് ഒറ്റ ഷോറൂമുമായായിരുന്നു തുടക്കം. ഇന്ന് കേരളമെമ്പാടുമായി 100 ഷോറൂമുകളെന്ന നാഴികക്കല്ലും പിന്നിട്ടു. ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്‌ജറ്റുകളും കിച്ചൻ അപ്ളയൻസസും ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ മൈജി ഫ്യൂച്ചർ സ്‌റ്റോറുകൾക്കും തുടക്കമിട്ടു.