ഇടതു സർക്കാർ നെൽകർഷകരെ അവഗണിച്ചു: ചെന്നിത്തല

Thursday 09 February 2023 12:14 AM IST
​ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​പാലക്കാട് ന​ട​ത്തി​യ​ ​രാ​പ്പ​ക​ൽ​ ​സ​മ​രം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​എം.​എ​ൽ.​എ.​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു​.

പാലക്കാട്: കർഷകരെ നിരാശരാക്കുന്ന ബഡ്ജറ്റാണ് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെൽകർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയും അവഗണനയും മുൻനിറുത്തി നിയമസഭയിൽ പ്രമേയം കൊണ്ടുവരും. സ്വകാര്യ മാർക്കറ്റിൽ അരിക്ക് 65 രൂപ വിലയുള്ളപ്പോൾ നെല്ലിന്റെ സംഭരണ വില 28.20 രൂപ മാത്രമാണ്. ഇത് ഉല്പാദനച്ചെലവിന് പോലും തികയില്ല. ഒന്നാംവിള നെല്ല് സംഭരിച്ചതിന്റെ കുടിശിക ഇപ്പോഴും പൂർണമായും കർഷകർക്ക് നൽകിയില്ല. നെല്ല് സംഭരണത്തിന് ആവശ്യമായ തുക ബഡ്‌ജറ്റിൽ വകയിരുത്തണം. സംഭരണ വില 35 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിൽ കർഷകരുടെ ആവശ്യം അംഗീകരിക്കുന്നത് വരെ സെക്രട്ടേറിയറ്റിന് മുന്നിൽ കർഷക കോൺഗ്രസ് തുടർസമര പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കർഷക കോൺഗ്രസ് പ്രസിഡന്റ് കെ.സി.വിജയൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ മുഖ്യപ്രഭാഷണം
നടത്തി. മുൻ എം.പി വി.എസ്.വിജയരാഘവൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement