ഗുരുദേവ ജയന്തി ദേശീയ അവധി ദിനമാക്കണം

Thursday 09 February 2023 4:58 AM IST

#ലോക്‌സഭയിൽ എം.കെ രാഘവൻ

ന്യൂഡൽഹി: നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിക്കൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് കോഴിക്കോട് എം.പി എം.കെ രാഘവൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

വംശീയ അതിക്രമങ്ങളും വിദ്വേഷവും അന്താരാഷ്ട്ര തലത്തിലെന്ന പോലെ ഇന്ത്യയിലും ഒരു കാലഘട്ടത്തിന് ശേഷം തിരിച്ച് വന്നിരിക്കുകയാണ്. അതിനാൽ ,ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതടക്കമുള്ള ശ്രീനാരായണീയ ദർശനത്തിന് ഇന്ത്യയിൽ മറ്റേത് കാലഘട്ടത്തേക്കാളേറെയും പ്രസക്തിയുണ്ട്. ആഗോളതലത്തിൽ വംശീയത അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഇക്കാലത്ത് അവയ്‌ക്കെതിരെ പോരാടി ജീവിതം കൊണ്ട് മാതൃകയായ ശ്രീനാരായണ ഗുരുവിന്‌ പ്രസക്തിയേറെയാണ്. ഗുരുവിന്റെ സന്ദേശം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന് ഗുരുദേവന്റെ ജന്മദിനം സാർവദേശീയ സാഹോദര്യ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സഭയിൽ കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും എം.കെ രാഘവൻ ആവശ്യപ്പെട്ടു.